ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാനത്ത് മതതീവ്രവാദികളുടെ അഴിഞ്ഞാട്ടത്തിന് സർക്കാർ മൗനാനുവാദം നൽകുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചതിനു പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം.

സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിലൂടെയുള്ള രാഷ്ട്രീയ നേട്ടമാണ് യുഡിഎഫ് – എൽഡിഎഫ് മുന്നണികളുടെ ലക്ഷ്യമെന്ന് സുരേന്ദ്രൻ പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ ധ്രുവീകരണത്തിലൂടെ തിര‍ഞ്ഞെടുപ്പിൽ വിജയം നേടാമെന്നാണ് അവർ കരുതുന്നത്.

മതതീവ്രവാദ സംഘടനകളുടെ രാഷ്ട്രീയ അജൻഡ യുഡിഎഫിലെ ഒരു ഘടകകക്ഷി ഏറ്റെടുത്തിരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. കോൺഗ്രസ് ഇക്കാര്യത്തിലുള്ള അഭിപ്രായം വ്യക്തമാക്കണം. മലബാർ സംസ്ഥാന രൂപീകരണത്തിൽ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. 

English Summary: K Surendran press meet at Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com