ADVERTISEMENT

വാഷിങ്ടൻ∙ യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നവർ അമേരിക്കയില്‍ കടക്കുന്നതു വിലക്കിയ ഡോണൾഡ് ട്രംപിന്റെ ഉത്തരവ് പ്രസി‍ഡന്റ് ജോ ബൈഡന്‍ റദ്ദാക്കി. വിലക്ക് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് ബൈഡന്‍ വ്യക്തമാക്കി. അമേരിക്കയിലെ ചില കുടുംബാംഗങ്ങളെയും നിയമപരമായ സ്ഥിരതാമസക്കാരെയും അവരുടെ കുടുംബങ്ങളുമായി ഒത്തുചേരുന്നതിൽനിന്നും ഇത് തടയുന്നു. ഇത് വളറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ബെഡൻ പറഞ്ഞു.

കോവിഡ് മൂലമുള്ള തൊഴിൽ നഷ്ടത്തിൽ നിന്ന് യുഎസ് പൗരന്മാരെ രക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലില്‍ ട്രംപ് കൊണ്ടുവന്ന വിലക്ക് ഈ മാര്‍ച്ച് 31 വരെയായിരുന്നു ബാധകം. യുഎസിനു വെളിയിൽ നിന്നുള്ളവരുടെ അപേക്ഷയെയാണ് ഉത്തരവ് ബാധിച്ചിരുന്നത്. പ്രതിവർഷം 11 ലക്ഷം ഗ്രീന്‍ കാര്‍ഡാണ് അമേരിക്ക നല്‍കുന്നത്.

English Summary: Joe Biden Revokes Trump Ban On Many Green Card Applicants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com