ADVERTISEMENT

ന്യൂഡൽഹി ∙ മദ്യലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തിനു സമീപം കിടന്നുറങ്ങി. ബുറാഡിയിലെ സന്ത് നഗറിൽ നടന്ന സംഭവത്തിൽ ഹഷിക (30) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവ് രാജ് കുമാറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. ഹഷികയുടെ വീട്ടിലാണ് സംഭവം നടന്നത്. 

ഫൊട്ടോഗ്രഫറായി ജോലി ചെയ്തിരുന്ന രാജ് കുമാറിന് കോവിഡ് ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഭാര്യയോടും മകനോടുമൊപ്പം ഭാര്യവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. രാജ്കുമാറിന്റെ മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കു പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. 

കഴിഞ്ഞ ദിവസം രാത്രി വാക്കുതർക്കത്തെ തുടർന്ന് ഹഷികയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജ്കുമാർ സമീപത്തു കിടന്നുറങ്ങി. 

രാവിലെ എഴുന്നേറ്റപ്പോൾ ഭാര്യ കൊല്ലപ്പെട്ടെന്നു മനസ്സിലാക്കിയ രാജ്കുമാർ ബന്ധുവീട്ടിലേക്ക് പോയി. ഹഷികയുടെ ബന്ധുക്കളാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജ്കുമാർ പിടിയിലായത്.

English Summary: Drunk Man Kills Wife, Sleeps Next To Body: Delhi Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com