ADVERTISEMENT

കോഴിക്കോട്∙ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടി. ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നുമാണ് സ്ഫോടകവസ്തുക്കൾ പിടികൂടിയത്. തിരുവണ്ണാമലൈ സ്വദേശിനി രമണിയെ പൊലീസ് കസ്റ്റ‍ിയിലെടുത്തു. രമണി ഇരുന്നിരുന്ന സീറ്റിന് അടിയിൽ നിന്നുമാണ് സ്ഫോടകവസ്തു കണ്ടെത്തിയത്.

117 ജലാറ്റിൻ സ്റ്റിക്കുകൾ, 350 ഡിറ്റണേറ്റർ എന്നിവയാണ് പിടികൂടിയത്. ഡി വൺ കംപാർട്ട്മെന്റിൽ സീറ്റിനടിയിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. തിരൂരിനും കോഴിക്കോടിനും ഇടയിൽ വച്ചാണ് പാലക്കാട് ആർപിഎഫ് സ്പെഷൽ സ്ക്വാഡ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്.

ചെന്നൈ കട്പാടിയിൽ നിന്ന് തലശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്. സ്ഫോടകവസ്തുക്കൾ തലശ്ശേരിയിൽ കിണർ നിർമാണ ജോലിക്ക് കൊണ്ടുവന്നതാണെന്ന് ഇവർ മൊഴി നൽകി.

English Summary: Explosive substance seized in Kozhikode railway station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com