ADVERTISEMENT

കോഴിക്കോട്∙ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെഎച്ച്ആർഡബ്ല്യുഎസ്)യിലെ 180 തസ്തികകളിലെ സ്ഥിരപ്പെടുത്തൽ നിർബാധം തുടരുന്നുണ്ടെന്ന് വാട്സാപ് സന്ദേശം അയച്ച യൂണിയൻ േനതാവിന് ആരോഗ്യ വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടിസ്.

മന്ത്രിസഭാ തീരുമാനം എന്നു വരെ വ്യാഖ്യാനിച്ച് സന്ദേശം അയയ്ക്കുകയും മുഖ്യമന്ത്രി തീരുമാനം എടുത്തു എന്ന രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തതിന് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) കൊല്ലം ജില്ലാ സെക്രട്ടറി ബ്രിജി കുഞ്ഞുമോനെതിരെ നടപടിയെടുക്കാതിരിക്കാൻ കാരണം കാണിക്കാനാണ് നോട്ടിസ്. മറുപടി ലഭിക്കുന്ന മുറയ്ക്ക് തീരുമാനം എടുക്കുമെന്ന് കെഎച്ച്ആർഡബ്ല്യുഎസ് അധികൃതർ പറഞ്ഞു.

മന്ത്രിസഭയിൽ വയ്ക്കാതെ ‘പിൻവാതിലിലൂടെ’ തരപ്പെടുത്തിയതായാണ് സിഐടിയു യൂണിയൻ നേതാവ് സഹപ്രവർത്തകർക്ക് വാട്സാപ് സന്ദേശം നൽകിയത്. വിവാദമായപ്പോൾ കൊല്ലം ജില്ലക്കാരെ മാത്രം ഉദ്ദേശിച്ച് അയച്ച സന്ദേശമാണെന്നും സംസ്ഥാന നേതാക്കൾ കൂടുതൽ വിശദീകരണം പിന്നീടു തരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English Summary: Health Department Notice for Union Leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com