ADVERTISEMENT

ന്യൂഡൽഹി ∙ ഡിജിറ്റല്‍ മാധ്യമ നിയന്ത്രണത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അടിയന്തര ഇടപെടല്‍ നിലവിലെ െഎടി നിയമമനുസരിച്ച് മാത്രമാണെന്നുമാണു വിശദീകരണം. സമൂഹമാധ്യമങ്ങളുടെ നിയമപരമായ ഉത്തരവാദിത്തം വര്‍ധിപ്പിച്ച് പുതിയ ഐടി ചട്ടം നിലവിൽ വന്നിരുന്നു. 

സ്ത്രീകള്‍ക്കെതിരായ അശ്ലീല സന്ദേശങ്ങള്‍, പരാതി ലഭിച്ച് 24 മണിക്കൂറിനകം നീക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ചട്ടം വ്യവസ്ഥ ചെയ്യുന്നു. കോടതിയോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ പോസ്റ്റുകളും സന്ദേശങ്ങളും അയച്ചത് ആരാണെന്ന് വെളിപ്പെടുത്തേണ്ടി വരുമെന്നും പുതിയ ചട്ടം വ്യവസ്ഥ ചെയ്യുന്നു. 

Content Highlights: Digital media norms India

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com