ADVERTISEMENT

മുംൈബ ∙ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടക വസ്തുക്കൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, പ്രതി രക്ഷപ്പെട്ടെന്നു കരുതുന്ന കാർ ടോൾ കടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. സംഭവ ദിവസം സിസിടിവി ദൃശ്യങ്ങളിൽ കണ്ട വാഹനമാണു താനെ–മുലുന്ദ് ടോൾ‌ പ്ലാസ വഴി നഗരം വിട്ടതായി കണ്ടെത്തിയത്.

ടോൾ കൊടുക്കുന്നതിനായി നിർത്തിയപ്പോഴാണ് കാർ സിസിടിവിയിൽ പതിഞ്ഞത്. ഡ്രൈവറെ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് പൊലീസ് ക്രൈം ബ്രാഞ്ച് അറിയിച്ചു. വ്യാഴാഴ്ചയാണ് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം അംബാനിയുടെ വീടിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് 

ഈ വാഹനം ഉപേക്ഷിച്ച ശേഷം ഡ്രൈവർ മറ്റൊരു കാറിൽ കയറിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഈ കാറാണ് ടോൾ പ്ലാസ കടന്നുപോയതായി തിരിച്ചറിഞ്ഞത്. ഇയാൾ മാസ്ക്കിടുകയും തല മറയ്ക്കുകയും ചെയ്തിരുന്നു. അംബാനിയുടെ വസതിക്ക് സമീപം സുരക്ഷ ശക്തമാക്കി. 

Content Highlights: Mukesh Ambani's bomb scare case: Investigation

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com