ADVERTISEMENT

കൊച്ചി∙ ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഉച്ചയ്ക്ക് 12.30നാണ് തീപിടിത്തമുണ്ടായത് ശ്രദ്ധയിൽപ്പെടുന്നത്. ഏകദേശം രണ്ടേക്കറോളം വരുന്ന ഏഴു മാലിന്യക്കൂമ്പാരങ്ങളിലേക്ക് തീ പടർന്നിട്ടുണ്ട്. കൂടുതൽ ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ പടർന്നപ്പോൾ മുതൽ ഫയർഫോഴ്സിന്റെ വിവിധ യൂണിറ്റുകളിൽനിന്നുള്ള എൻജിനുകൾ ഇവിടെയെത്തി തീയണയ്ക്കാൻ ശ്രമിക്കുന്നുണ്ട്. 

ഇവിടെ പല സ്ഥലങ്ങളിലായി ഫയർ ഹൈഡ്രന്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും വെള്ളമില്ലാതിരുന്നതു തിരിച്ചടിയായി. ഏകദേശം മൂന്നു മണിക്കൂറിനു ശേഷമാണ് ഇവയിലൂടെ വെള്ളമെത്തിക്കാൻ സാധിച്ചത്. അതുവരെ എട്ട് ഫയർ യൂണിറ്റുകൾ ഉപയോഗിച്ചാണ് തീയണയ്ക്കാനുള്ള ശ്രമം നടത്തിയത്. സമീപത്തുള്ള തോട്ടിൽനിന്നു മോട്ടർ അടിച്ച് വെള്ളം എത്തിക്കുന്നതിനും ശ്രമിക്കുന്നുണ്ട്. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. പ്രദേശത്താകെ പുകപടലങ്ങൾ വ്യാപിച്ചിട്ടുണ്ട്.

English Sumamry: Fire breaks out at Brahmapuram waste plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com