ADVERTISEMENT

വാണിയമ്പാറ∙ തൃശൂർ വാണിയമ്പാറയിൽ ഹൈക്കോടതി ജഡ്ജിയുടെ കാറിൽ മനപൂർവം മിനി ലോറി ഇടിച്ചു കയറ്റി. ജഡ്ജിയെ വീട്ടിൽ ഇറക്കി ഡ്രൈവർ മടങ്ങുമ്പോഴാണ് സംഭവം. ഡ്രൈവറെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ വാണിയമ്പാറയിൽ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ഹൈക്കോടതി ജഡ്ജിയെ തിരുവില്വാമലയിലെ വീട്ടിലിറക്കി മടങ്ങുകയായിരുന്നു ഡ്രൈവർ. കാർ വാണിയമ്പാറയിൽ എത്തിയപ്പോൾ ചായ കുടിക്കാൻ വഴിയരികിൽ കാർ നിർത്തിയിട്ടിരുന്നു. ഈ സമയത്തായിരുന്നു മിനി ലോറി ഡ്രൈവറുടെ വരവ്. 

പാർക്കിങ്ങിനെ ചൊല്ലി ലോറി ഡ്രൈവർ ബഹളം വച്ചു. ഇതിനു ശേഷമാണ് ലോറി മനപൂർവം ഇടിച്ചു കയറ്റിയത്. ലോറി ഡ്രൈവർ മദ്യ ലഹരിയിലായിരുന്നു. വാണിയമ്പാറ അടുക്കളപ്പാറ സ്വദേശി സണ്ണിയായിരുന്നു ഡ്രൈവർ. കയ്യോടെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടിയുടെ ആഘാതത്തിൽ കാറിന് തകരാർ സംഭവിച്ചു. രണ്ടു വണ്ടികളും പീച്ചി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

English Summary: Mini Lorry rams into car of High Court Judge, remain unhurt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com