ADVERTISEMENT

തിരുവനന്തപുരം∙ സിനിമാ തിയറ്ററുകളിൽ സെക്കൻഡ് ഷോ വീണ്ടും തുടങ്ങാൻ സർക്കാർ അനുമതി നൽകി. തിയറ്ററുകൾക്ക് പകൽ 12 മുതൽ രാത്രി 12 വരെയാണ് പ്രദർശനാനുമതി. തിയേറ്ററുകൾ മുന്നോട്ട് നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയാണെന്നും സിനിമാ വ്യവസായത്തിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കണമെന്നും കേരള ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

തുടർന്ന് ചീഫ് സെക്രട്ടറിയുമായി ഫിലിം ചേംബർ  നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. തിയേറ്ററുകളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ രാത്രി 9 വരെ എന്നത് മാറ്റി പകൽ 12 മുതൽ രാത്രി 12 വരെയാക്കിയാണ് പുനക്രമീകരിച്ചത്.

English Summary : Kerala film theatres permits to re-start second show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com