ADVERTISEMENT

സിഡ്‌നി∙ നൂറു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മഹാമാരിയില്‍ മുങ്ങി ഓസ്‌ട്രേലിയ. സിഡ്‌നിക്കു വടക്കന്‍ മേഖലയിലെ മഹാപ്രളയത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണു വീടുപേക്ഷിച്ചു പോകേണ്ടിവന്നത്. ഇരുന്നൂറോളം സ്‌കൂളുകള്‍ അടച്ചുപൂട്ടി. കോവിഡ് വാക്‌സീന്‍ വിതരണത്തേയും പ്രളയം ബാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 

രാജ്യത്ത് ഏറ്റവും ജനവാസമുള്ള ന്യൂ സൗത്ത് വെയില്‍സ് ഉള്‍പ്പെടെയുള്ള തീരപ്രദേശത്താണ് ദുരിതം കൂടുതല്‍ അനുഭവപ്പെട്ടത്. ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന അതിശക്തമായ മഴയാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. ദശാബ്ദങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രളയമാണിതെന്ന് അധികൃതര്‍ പറഞ്ഞു.

നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. 1961നു ശേഷം ഇത്രയേറെ ജലനിരപ്പ് ഉയര്‍ന്നിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു. സിഡ്‌നി കുടിവെള്ളത്തിനുള്‍പ്പെടെ ആശ്രയിക്കുന്ന വരഗംബ അണക്കെട്ട് ശനിയാഴ്ച ഉച്ചയ്ക്കു തന്നെ കവിഞ്ഞൊഴുകി. ഇരുപതിനായിരത്തോളം പേരെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒഴിപ്പിച്ചത്. ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ സ്ഥലങ്ങളില്‍ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം. 

കഴിഞ്ഞ വര്‍ഷം ഇതേ മേഖലകളില്‍ കാട്ടുതീയാണ് നാശം വിതച്ചിരുന്നത്. അതിനു ശേഷം ശക്തമായ വരള്‍ച്ചയുണ്ടായി. സിഡ്‌നിയില്‍ ഉള്‍പ്പെടെ വെള്ളത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരികയും ചെയ്തിരുന്നു.

English Summary: Fresh Deluge Worsens "One In 100 Year" Australia Floods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com