ADVERTISEMENT

ന്യൂഡൽഹി∙ കിടക്കളുടെ അഭാവം മൂലം ഐസിയുവിൽ പ്രവേശനം ലഭിക്കാതെ കോവിഡ് ബാധിതയായ 67 കാരി മരിക്കാനിടയായതോടെ ഡൽഹിയിലെ ആശുപത്രിയിൽ രോഗിയുടെ ബന്ധുക്കൾ അക്രമാസക്തരായി. തിങ്കളാഴ്ച രാത്രി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച 67 കാരിയെ ആരോഗ്യസ്ഥിതി മോശമായെങ്കിലും ഐസിയുവിലേക്ക് മാറ്റാനായില്ല. ചൊവ്വാഴ്ച രാവിലെ രോഗി മരിച്ചു. 

ഇതോടെ ബന്ധുക്കൾ ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ തിരിഞ്ഞു. കയ്യിൽ കിട്ടിയത് വച്ച് മർദിക്കുകയും ചെയ്തു. പിടിച്ചുമാറ്റാൻ ശ്രമിച്ചവർക്കും തല്ല് കിട്ടി. മരിച്ച സ്ത്രീയുടെ ബന്ധുക്കൾ ഡോക്ടറെയും നഴ്സുമാരെയും ഓടിച്ചിട്ട് മർദിച്ചു. കയ്യിൽ കിട്ടിയ കമ്പി കൊണ്ടാണ് ഇവർ ആരോഗ്യപ്രവർത്തകരെ ആക്രമിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. 

മാസ്ക് അണിഞ്ഞ് ചാരനിറത്തിലുള്ള ഷർട്ട് ധരിച്ചയാൾ വലിയ വടി ഉപയോഗിച്ച് ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. ഇയാളെ പിടിച്ചു നിർത്താൻ സുരക്ഷാ ജീവനക്കാർ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ഒരു സ്ത്രീ അയാളെ അടിക്കൂ എന്ന് പറയുന്നതും വിഡിയോയിൽ കേൾക്കാം. 

English Summary: On Camera, Doctors Attacked After Covid Patient Dies At Delhi Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com