ADVERTISEMENT

ന്യൂഡൽഹി∙ ‌ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചാൽ കോവിഡിന്റെ മൂന്നാം തരംഗത്തെ മറികടക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞേക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. കെ.വിജയ് രാഘവൻ. ‘ശക്തമായ നടപടികൾ കൈക്കൊള്ളുകയാണെങ്കിൽ മൂന്നാമത്തെ തരംഗം സംഭവിക്കാനിടയില്ല. പ്രാദേശിക തലത്തിലും സംസ്ഥാനങ്ങളിലും ജില്ലകളിലും നഗരങ്ങളിലും  മാർഗനിർദേശങ്ങൾ എത്രത്തോളം ഫലപ്രദമായി നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നും അത്.’– അദ്ദേഹം പറഞ്ഞു. 

മൂന്നാം തരംഗം ഏത് സമയത്താണ് സംഭവിക്കുകയെന്ന് വ്യക്തമല്ല. നിലവിൽ കോവിഡ് കേസുകളുടെ വർധനവിന് കാരണം ഇന്ത്യൻ വകഭേദമാണെന്നും യുകെ വകഭേദത്തിന്റെ വ്യാപനം മന്ദഗതിയിലായതായും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദത്തെ തടയാൻ വാക്സിനേഷൻ വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും വലിയ വാക്സീൻ നിർമാതാവ് ഇന്ത്യയാണെങ്കിലും, കോവിഡ് തരംഗത്തെ തടയാൻ ആവശ്യമായ അളവിൽ ഉൽ‌പാദിപ്പിക്കാനും വിതരണം ചെയ്യാനും രാജ്യം പാടുപെടുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ ഉടൻ എടുത്തുകളഞ്ഞതിനും രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയിലെ കാലതാമസത്തിനും കേന്ദ്ര സർക്കാർ വിമർശിക്കപ്പെട്ടിരുന്നു.

English Summary: If we take strong measures, third wave of COVID-19 may not happen: Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com