ADVERTISEMENT

മുംബൈ∙ മുതിർന്ന സംഗീത സംവിധായകന്‍ വന്‍രാജ് ഭാട്ടിയ (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സംഗീത അക്കാദമി പുരസ്‌കാരം, പദ്മശ്രീ തുടങ്ങിയ അംഗീകാരങ്ങളും നേടിയിട്ടുണ്ട്. 

1927 ൽ ബോംബെയിലാണ് ജനനം. ബാല്യകാലം മുതല്‍ ഹിന്ദുസ്ഥാനി സംഗീതം പരിശീലിച്ചു. ബോംബെയിലെ കോളജ് പഠനത്തിന് ശേഷം റോയല്‍ അക്കാദമി ഓഫ് മ്യൂസിക് ലണ്ടനില്‍ പഠിച്ചു. പിന്നീട് പാരിസില്‍ അഞ്ച് വര്‍ഷക്കാലം പഠിച്ചു. ഇന്ത്യയില്‍ തിരിച്ചെത്തിയ ഭാട്ടിയ പരസ്യചിത്രങ്ങള്‍ക്ക് ജിങ്കിള്‍ തയ്യാറാക്കിയാണ് സംഗീത രംഗത്ത് പ്രവേശിക്കുന്നത്. ശ്യാം ബെഗനലിന്റെ അന്‍കുര്‍ ആയിരുന്നു അരങ്ങേറ്റ ചിത്രം. മൻതം, ജാനേ ഭി ദോ യാരോ, 36 ചൗരിന്‍ഗീ ലൈന്‍, തരംഗ്, ഖാമോഷ്, ഹിപ് ഹിപ് ഹുറേ, അജൂബ, ദാമിനി, പര്‍ദേശ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീതമൊരുക്കി. 2008 ല്‍ പുറത്തിറങ്ങിയ ഹല്ലാ ബോല്‍ ആണ് ഏറ്റവും ഒടുവില്‍ പ്രവര്‍ത്തിച്ച ചിത്രം. 

English Summary: Music director Vanraj Bhatia passes away

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com