ADVERTISEMENT

കുർണൂൽ∙ കൊറോണ വൈറസിന്റെ എൻ440കെ വകഭേദത്തെ സംബന്ധിച്ച് ആളുകളിൽ ഭീതി ജനിപ്പിക്കുന്ന വിധം സംസാരിച്ചെന്ന ആരോപണത്തിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനെതിരെ കേസെടുത്ത് കുർണൂൽ പൊലീസ്. ഐപിസി 188, 505 (1) (b) (2), ദുരന്ത നിവാരണ നിയമം 54 വകുപ്പ് എന്നിവ പ്രകാരമാണ് കേസ്.       

സംസ്‌ഥാനത്ത്‌ കോവിഡ് എൻ440കെ വൈറസ് നിലനിൽക്കുന്നുവെന്നും മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വിനാശകാരിയാണെന്നും നായിഡു അഭിപ്രായപ്പെട്ടിരുന്നു. ഇതു ജനങ്ങളിൽ ഭീതി ജനിപ്പിച്ചു. ഇതിനെതിരെ എം. സുബ്ബയ്യ എന്ന കുർണൂൽ സ്വദേശിയാണ് പരാതി നൽകിയത്. 

നായിഡുവിന്റെ ആരോപണം ശരിയല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി പെർണി വെങ്കടരാമയ്യ അഭിപ്രായപ്പെട്ടു. 'നായിഡുവിന്റെ ഈ പ്രസ്താവന കോവിഡ് വൈറസിനേക്കാൾ അപകടകാരിയാണ്. കോവിഡ് വകഭേദത്തെപ്പറ്റി ഇതുവരെ വ്യക്തമായ സ്ഥിരീകരണം ലഭിക്കാത്ത സ്ഥിതിക്ക് സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്കു വെല്ലുവിളിയായ ഇത്തരം കള്ളപ്രചാരണങ്ങൾ അവസാനിപ്പിക്കണം,' - മന്ത്രി പറഞ്ഞു. കോവിഡ്  ദുരന്തത്തെ രാഷ്ട്രീയപരമായി മുതലെടുക്കുകയാണ് നായിഡു എന്നും മന്ത്രി ആരോപിച്ചു. 

English summary: Case against Chandrababu Naidu for alleged remarks over new Covid strain  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com