ADVERTISEMENT

കൊല്ലം ∙ ശൂരനാട് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ വിസ്മയ അവസാനം സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെ അനുശോചന സന്ദേശങ്ങളുടെ പ്രവാഹം. ഭർത്താവ് എസ്.കിരൺകുമാറിനെ ടാഗ് ചെയ്താണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.

ഇതിനു ദിവസങ്ങൾക്കു മുൻപ് ഭർത്താവിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ ഫോട്ടോയായി ചേർത്തിരുന്നു. ജൂൺ എട്ടിനാണ് മഴയത്ത് കാറിൽനിന്നു പകർത്തിയതെന്നു കരുതുന്ന വിഡിയോ വിസ്മയ പോസ്റ്റ് ചെയ്തത്. ഈ വിഡിയോയ്ക്കു താഴെയാണ് കമന്റിൽ അനുശോചന സന്ദേശങ്ങളും ഭർത്താവ് കിരൺകുമാറിനെതിരായുള്ള രോഷ പ്രകടനങ്ങളും വന്നിരിക്കുന്നത്.

English Summary: Vismaya V Nair's last video on FB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com