ADVERTISEMENT

കൊല്ലം∙ യുവതിയെ അപമാനിച്ചെന്ന കേസില്‍ വീഴ്ച പറ്റിയെന്ന ‍ഡിഐജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കുണ്ടറ സിഐ എസ്.ജയകൃഷ്ണനെ സ്ഥലം മാറ്റി. കഴിഞ്ഞ ജൂൺ 28നാണ് യുവതി കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

എന്നാൽ പരാതി അന്വേഷിച്ചില്ലെന്നും പൊലീസുകാർക്ക് വീഴ്ചയുണ്ടായെന്നും കണ്ടെത്തിയതിനെ തുടർന്നാണു നടപടി. സംഭവത്തിൽ മന്ത്രി എ.കെ.ശശീന്ദ്രന്റെ ഫോൺ സംഭാഷണം ഉൾപ്പെടെ പുറത്തുവന്നശേഷമാണ് കുണ്ടറ പൊലീസ് കേസ് എടുക്കാൻ തയാറായത്.

English Summary: Kundara sexual assault case: Kundara CI has been transferred

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com