ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് വ്യാപനം കൂടുതലുള്ള ക്ലസ്റ്ററുകള്‍ മൈക്രോ കണ്ടെയ്‌ന്‍മെന്റ് സോണുകളാക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ജില്ലാ കലക്ടര്‍മാര്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്നാണ് നിർദേശം. പരിശോധന, സമ്പര്‍ക്കപ്പട്ടിക തയാറാക്കല്‍, ക്വാറന്റീന്‍ എന്നിവ ഫലപ്രദമാക്കാനും നിര്‍ദേശമുണ്ട്. ശനിയാഴ്ച ബാങ്കുകള്‍ക്കും മറ്റു ധനകാര്യസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ ജനങ്ങളെ ബാധിക്കുന്നതിനാൽ ഏറെക്കാലം ഈ രീതിയിൽ മുന്നോട്ടു പോകാനാകില്ലെന്നും ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നും വെള്ളിയാഴ്ച നടന്ന ഉന്നതതല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ വിദഗ്ധസമിതിയേയും ചുമതലപ്പെടുത്തി.

വിദഗ്ധ സമിതി അംഗങ്ങളും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമാണ് റിപ്പോർട്ട് തയാറാക്കുക. ബുധനാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിർദേശം. ചിലയിടങ്ങളില്‍ രോഗവ്യാപനം കുറയാത്തതില്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. കലക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി പ്രാദേശിക നിയന്ത്രണങ്ങള്‍ക്ക് ഊന്നല്‍ നൽകാനും യോഗത്തിൽ തീരുമാനമായി. 

English Summary: Covid clusters will be made into micro containment zone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com