ADVERTISEMENT

കൊച്ചി∙ കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളജ് വിദ്യാർഥിനിയെ യുവാവ് വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. കോതമംഗലം ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പി.വി. മാനസ (24) ആണ് മരിച്ചത്. കണ്ണൂർ മേലൂർ പാലയാട് സ്വദേശിയായ രഖിലാണ് വെടിവച്ചത്. 

മാനസ ഏതാനും സഹപാഠികൾക്കൊപ്പം വാടകയ്ക്കു താമസിച്ച വീട്ടിൽ രഖിൽ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. ഇയാൾ മാനസയെ കൊലപ്പെടുത്താനായി കണ്ണൂരിൽനിന്ന് എത്തിയതാണെന്നാണു വിവരം. ഉച്ചതിരിഞ്ഞ് വീട്ടിൽ എത്തിയ ഇയാളുമായി മാനസ വാക്കുതർക്കത്തിൽ ഏർപ്പെട്ടതായാണ് സഹപാഠികൾ നൽകുന്ന സൂചന.

ഇയാൾ മാനസയുമായി ഒരു മുറിയിലേക്ക് കയറിയതോടെ വീട്ടുടമസ്ഥയെ വിവരമറിയിക്കാൻ സഹപാഠികൾ ശ്രമിച്ചു. ഇതിനിടെയാണ് വെടിയൊച്ച കേട്ടത്. വെടിശബ്ദം കേട്ട് മുകൾനിലയിൽ വീട്ടുടമസ്ഥയും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന മകനും എത്തിയപ്പോൾ ചോരയിൽക്കുളിച്ചു കിടക്കുന്ന നിലയിൽ മാനസയേയും രഖിലിനേയും കണ്ടെത്തുകയായിരുന്നു.

English Summary: Youth commits suicide after killing dental student in Kothamangalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com