ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി തുടരുന്നു. കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള 10 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലയില്‍ കനത്ത മഴ ലഭിക്കും. ഒറ്റപ്പെട്ട തീവ്ര മഴയ്ക്കും സാധ്യതയുണ്ട്. 

പൊരിങ്ങല്‍കുത്ത്, കുണ്ടള, ഷോളയാര്‍ ജലസംഭരണികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവയില്‍നിന്ന് ചെറിയ തോതില്‍ വെള്ളം തുറന്നു വിടുന്നുണ്ട്. മംഗലം, മങ്കര, പീച്ചി സംഭരണികളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന രണ്ടു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.

മഴയ്ക്ക് ഇടയാക്കിയ ഒഡീഷ തീരത്തെ ന്യൂനമര്‍ദം ചാന്ദ്ബാലി ജില്ലയിലൂടെ കരയിലേക്ക് കടന്നു. ഒഡീഷ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്‍റെ സ്വാധീനത്തില്‍ കേരളം മുതല്‍ ഗുജറാത്ത് വരെയുള്ള പടിഞ്ഞാറന്‍ തീരസംസ്ഥാനങ്ങളില്‍ മഴ തുടരും. 

English Summary: Heavy Rainfall Predicted In Kerala, Yellow alert in 10 districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com