ADVERTISEMENT

മുംബൈ∙ യുവാക്കൾ ഇന്ന് ഉപയോഗിക്കുന്ന ഭാഷയുടെ പ്രത്യേകത കാരണം സുഹൃത്തുക്കൾ തമ്മിലുള്ള വാട്സാപ് സംഭാഷണങ്ങൾ പലപ്പോഴും സംശയാസ്പദമായി തോന്നാറുണ്ടെന്ന് ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ അഭിഭാഷകൻ അമിത് ദേശായി. വ്യാഴാഴ്ച മുംബൈ സെഷൻസ് കോടതിയിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.

‘ദയവായി മറ്റൊരു യാഥാർഥ്യം കൂടി ഓർക്കുക. ഇന്നത്തെ തലമുറയ്ക്ക് ആശയവിനിമയത്തിനുള്ള മാർഗമുണ്ട്. അത് ഇംഗ്ലീഷ് ആണ്. എന്നാൽ രാജ്ഞിയുടെ ഇംഗ്ലീഷ് (Queen's English) അല്ല. യുവാക്കൾ ആശയവിനിമയം നടത്തുന്ന രീതി വളരെ വ്യത്യസ്തമാണ്. ചാറ്റുകളിലെ സംഭാഷണങ്ങൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാം. 

വാട്സാപ് ചാറ്റുകൾ സ്വകാര്യ സംഭാഷണങ്ങളാണെന്ന് കരുതപ്പെടുന്നു. വാട്സാപ്പിലെ സുഹൃത്തുക്കൾ തമ്മിലുള്ള സാധാരണ സംഭാഷണങ്ങൾ സംശയാസ്പദമായി തോന്നാനുള്ള സാധ്യത ഉണ്ട്.’– അഭിഭാഷകൻ പറഞ്ഞു. ആര്യൻ ഖാന്റെ മൊബൈലിൽ ലഹരിപ്പാർട്ടിയെക്കുറിച്ച് സംഭാഷണങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വാദം പൂർത്തിയായി. ഒക്ടോബർ 20ന് വിധി പറയും. അടുത്ത അഞ്ചു ദിവസത്തേക്ക് കോടതി അവധിയായതിനാലാണ് വിധി ഒക്ടോബർ 20ലേക്ക് മാറ്റിയത്.

English Summary: WhatsApp Chats Not "Queen's English", Can Be Misread: Aryan Khan Lawyer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com