ADVERTISEMENT

വാഷിങ്ടൺ∙ കോവിഡ് വ്യാപനത്തെ തടയാനാകുന്ന ച്യൂയിങ് ഗം വികസിപ്പിച്ച് ഗവേഷകർ. യുഎസ് ആസ്ഥാനമായുള്ള പെൻസ് സ്‌കൂൾ ഓഫ് ഡെന്റൽ മെഡിസിന്റെ നേതൃത്വത്തിലാണ് പഠനം. മോളികുലാർ തെറാപ്പി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. കൊറോണ വൈറസിനെ തടയുന്ന സസ്യനിർമിത പ്രോട്ടീനുകൾ ഉൾപ്പെടുത്തിയാണ് ച്യൂയിങ് ഗം നിർമിച്ചിട്ടുള്ളതെന്നാണ് ഇവരുടെ അവകാശവാദം. വളരെ കുറഞ്ഞ ചെലവിലുള്ള ച്യൂയിങ് ഗം ഉപയോഗിച്ച് ഉമിനീരിലെ വൈറസ് സാന്നിധ്യം കുറച്ച് കോവിഡ് പകരാനുള്ള സാധ്യത കുറയ്ക്കാമെന്നാണ് പുതിയ കണ്ടെത്തൽ.

ഉമിനീർ ഗ്രന്ഥികളിലാണ് വൈറസ് പെരുകുന്നത്. വൈറസിനെ ഉമിനീരിൽ വച്ച് നിർവീര്യമാക്കുകയാണ് ച്യൂയിങ് ഗം ചെയ്യുന്നത്. രോഗ വ്യാപനത്തിന്റെ ഉറവിടത്തെ തടസ്സപ്പെടുത്തുന്ന ലളിതമായ രീതിയാണ് വികസിപ്പിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പെൻസിൽവേനിയ സർവകലാശാലയിലെ ഹെന്റി ഡാനിയേൽ പറഞ്ഞു.

ച്യൂയിങ് ഗം ഉപയോഗിച്ചുള്ള പരീക്ഷണം കോവിഡ് രോഗികളിൽ നടത്താനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ഗവേഷകർ. കോവിഡിനെതിരായ ഏറ്റവും ചിലവ് കുറഞ്ഞ പ്രതിരോധ ആയുധമായിരിക്കും ഇതെന്നാണ് ഗവേഷകർ പറയുന്നത്.

English Summary: New research: A plant-based chewing gum that ‘traps’ coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com