ADVERTISEMENT

ന്യൂഡൽഹി∙ കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്. നിരന്തരമുണ്ടാകുന്ന അപകടങ്ങളെ നിസാരമായി കാണാന്‍ കഴിയില്ലെന്നും ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.

അതേസമയം, അപകടം സംയുക്ത സേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലോക്സഭയെ അറിയിച്ചു. എയര്‍മാര്‍ഷല്‍ മാനവേന്ദ്രസിങ് അന്വേഷണത്തിനു നേതൃത്വം നല്‍കും. 12.08ന് ഹെലികോപ്റ്ററുമായി ആശയവിനിമയം നഷ്ടമായി. അപകടത്തിൽ 13 പേർ മരിച്ചു. എല്ലാവരുടെയും മൃതദേഹം ഡല്‍ഹിയിലെത്തിക്കുമെന്നും മന്ത്രി ഇരുസഭകളെയും അറിയിച്ചു.

English Summary: Congress seek judicial probe into Army Chopper Crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com