ADVERTISEMENT

തിരുവനന്തപുരം∙ പ്രഭാത സവാരിക്കിറങ്ങിയ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രാദേശിക നേതാവായ പേരൂർക്കട സ്വദേശി വനജകുമാർ (52) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ആറോടെ, പാങ്ങോട് സൈനിക ക്യാമ്പിന് സമീപത്തെ എടിഎം കൗണ്ടറിനു മുന്നിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൂജപ്പുര പൊലീസിൽ വിവരം അറിയിച്ചു. വനജകുമാറിന്റെ മൃതദേഹം പാങ്ങോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വട്ടിയൂർക്കാവ് ബ്ലോക്ക് സെക്രട്ടറിയായിരുന്നു വനജകുമാർ. ശാസ്തമംഗലം ശ്രീരംഗം ലെയിൻ മീനാ ഭവനിൽ കൃഷ്ണൻ നായരുടെ മകനാണ്.

English Summary: Congress leader died in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com