Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമസ്ത പ്രസിഡന്റ്

muhammad-gifri-muthukoya-thangal

കോഴിക്കോട് ∙ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റായി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ തിരഞ്ഞെടുത്തു. സി.കെ.എം സാദിഖ് മുസല്യാരാണ് പുതിയ ട്രഷറർ. കെ.പി അബ്ദുൽ ജബ്ബാർ മുസല്യാരെ വൈസ് പ്രസിഡന്റായും എം.ടി അബ്ദുല്ല മുസല്യാരെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. കുമരംപുത്തൂർ എ.പി മുഹമ്മദ് മുസല്യാരുടെയും കോട്ടുമല ടി.എം ബാപ്പുമുസല്യാരുടെയും നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സ്ഥാനങ്ങളിലേക്കാണ് പുതിയ ഭാരവാഹികളെ സമസ്‌ത മുശാവറാ യോഗം തിരഞ്ഞെടുത്തത്.

യോഗത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷനായിരുന്നു. സമസ്‌ത കേരള സുന്നി മഹൽ ഫെഡറേഷനു കീഴിൽ ജംഇയ്യത്തുൽ ഖുതബായിനു രൂപം നൽകാനും യോഗം തീരുമാനിച്ചു. മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അഗതി അനാഥമന്ദിരങ്ങളുടെയും നടത്തിപ്പിനു പ്രയാസം സൃഷ്ടിക്കാത്ത വിധം ജുവനൈൽ ജസ്റ്റിസ് ആക്ട് ഭേദഗതി വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.