Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന്റെ ഐടി മേഖലയിൽ പ്രതീക്ഷിച്ച വളർച്ച ഉണ്ടാകില്ല: ഋഷികേശ് നായർ

local-alp-infopark

കൊച്ചി ∙ കേരളത്തിന്റെ ഐടി മേഖലയിൽ നടപ്പു സാമ്പത്തിക വർഷം പ്രതീക്ഷിച്ചതു 14 ശതമാനം വളർച്ചയാണെങ്കിലും അത്രയും ഉണ്ടാകില്ലെന്നു സംസ്ഥാന സർക്കാരിനു കീഴിലുള്ള ഐടി പാർക്കുകളുടെ സിഇഒ ആയ ഋഷികേശ് നായർ.

ഇൻഫോപാർക്കിൽ ആദ്യഘട്ടത്തിൽ ഇതുവരെ 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. രണ്ടാംഘട്ടം പൂർത്തിയാകാൻ ഇനിയും കുറഞ്ഞത് ആറു വർഷമെടുക്കും. രണ്ടാം ഘട്ടത്തിലെ പുതിയ കെട്ടിടമായ ജ്യോതിർമയയുടെ നിർമാണം 2012–ൽ നിലച്ചശേഷം പുതിയ കരാറുകാരനെ വച്ചാണു പുനരാരംഭിച്ചത്.

പിന്നീടു രണ്ടരവർഷംകൊണ്ടു മന്ദിരം പൂർത്തിയാക്കാനായതു നേട്ടമാണ്. രണ്ടാംഘട്ടംകൂടി പൂർത്തിയാകുന്നതോടെ എല്ലാ സൗകര്യങ്ങളുമുള്ള ടൗൺഷിപ്പായി ഇൻഫോപാർക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.

Your Rating: