Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സദാചാര ഗുണ്ടായിസം: പൊലീസ് മേധാവി വിശദീകരിക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം∙ സദാചാര ഗുണ്ടായിസ സംഭവങ്ങൾ അമർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന നടപടികളെപ്പറ്റി സംസ്ഥാന പൊലീസ് മേധാവി നേരിട്ടു വിശദീകരണം സമർപ്പിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. സമ്പൂർണ സാക്ഷരത നേടിയ കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതു മലയാളികളുടെ തല കുനിപ്പിക്കുന്നതായി കമ്മിഷൻ ആക്റ്റിങ് ചെയർമാൻ പി.മോഹൻദാസ് ഉത്തരവിൽ പറഞ്ഞു.

സദാചാര ഗുണ്ടായിസത്തിൽ ഏർപ്പെടുന്നവർ കുറ്റകൃത്യം നടത്താൻ സംഘത്തിലെ വിവിധ തലങ്ങളിലുള്ളവരുമായി കൈ കോർക്കുന്നു. സംഭവം ആഘോഷമാക്കാൻ മാധ്യമങ്ങളെയും ഉപയോഗിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. കൊച്ചി മറൈൻ ഡ്രൈവിൽ ശിവസേനാ പ്രവർത്തകർ നടത്തിയ അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ പി.കെ.രാജു സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. എറണാകുളം ജില്ലാ പൊലീസ് മേധാവി 30 ദിവസത്തിനകം റിപ്പോർട്ട് നൽകാനും നിർദേശിച്ചു.

related stories
Your Rating: