Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി ശുചിമുറിയിൽ യുവതി പ്രസവിച്ചു

മഞ്ചേരി (മലപ്പുറം) ∙ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിലെ തറയിൽ യുവതി പ്രസവിച്ചു. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതർ പ്രാഥമിക അന്വേഷണം തുടങ്ങി. ഈ മാസം ആറാം തീയതി വൈകിട്ടാണ് കുഴിമണ്ണ സ്വദേശിയായ ഇരുപത്തിമൂന്നുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വൈകിട്ടു പത്തരയോടെ പ്രസവവേദന അനുഭവപ്പെട്ടു. വിവരം ഡ്യൂട്ടി നഴ്സിനെ അറിയിച്ചെങ്കിലും പ്രശ്നം കാര്യമായി എടുത്തില്ലെന്നു പരാതിപ്പെട്ടു. വേദന കൂടിയതോടെ ശുചിമുറിയിൽ പോയപ്പോൾ, തറയിൽ പ്രസവിച്ചെന്നും പരാതിയിൽ പറയുന്നു.

യുവതിയുടെ ഭർത്താവ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പമെത്തി ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി. മൂന്നു മാസം മുൻപു യുവതി ശുചിമുറിയിലെ ക്ലോസറ്റിൽ പ്രസവിച്ചതു വിവാദമായിരുന്നു.