Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതുമുന്നണി നിലനിൽക്കുന്നത് സിപിഎമ്മിന്റെ കരുത്തിൽ: മന്ത്രി മൊയ്തീൻ

ac-moideen-1

ചാവക്കാട് ∙ സിപിഎമ്മിന്റെ കരുത്തിലാണ് എൽഡിഎഫ് മുന്നണി നിലനിൽക്കുന്നതെന്ന് മന്ത്രി എ.സി.മൊയ്തീൻ. ചാവക്കാട് നഗരസഭാധ്യക്ഷനായിരിക്കെ കൊല്ലപ്പെട്ട സിപിഎം നേതാവ് കെ.പി.വത്സലന്റെ രക്തസാക്ഷിത്വദിനത്തിൽ സിപിഎം ഏരിയ കമ്മിറ്റി ചാവക്കാട്ട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മറ്റാരുടെയും മുഖശ്രീ കണ്ടിട്ടല്ല മുന്നണി നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.വി.അബ്ദുൽഖാദർ എംഎൽഎ അധ്യക്ഷത വഹിച്ചു. സിഐടിയു മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പി.ആർ.കൃഷ്ണൻ, ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ്, നഗരസഭാധ്യക്ഷൻ എൻ.കെ.അക്ബർ, കെ.പി.വത്സലന്റെ മകൻ നിരഞ്ജൻ, എം.ആർ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

related stories