Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറംകാരെ കടകംപള്ളി അപമാനിക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം∙ മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണമാണ് ഉണ്ടായതെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ദുഷ്ടലാക്കോടെയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയത്തിൽ സമനില തെറ്റിയ കടകംപള്ളി അവിടത്തെ ജനങ്ങളെയാണ് അപമാനിക്കുന്നത്.

തിരൂരങ്ങാടിയിൽ എ.കെ.ആന്റണിയെ ഉയർന്ന ഭൂരിപക്ഷത്തിൽ ജയിപ്പിച്ച പാരമ്പര്യമാണു മലപ്പുറത്തെ ജനങ്ങൾക്കുള്ളത്. അന്നു ഡോ. എൻ.എ.കരീമായിരുന്നു എതിർസ്ഥാനാർഥിയെന്ന് ഓർക്കണം. ജാതിയും മതവും നോക്കി സംഘടിക്കുന്നവരോ വോട്ടുചെയ്യുന്നവരോ അല്ല മലപ്പുറത്തുള്ളത്. പി.കെ.കുഞ്ഞാലിക്കുട്ടി ഉജ്വല വിജയം നേടിയപ്പോൾ രണ്ടു ലക്ഷം വോട്ടു നേടുമെന്നു പറഞ്ഞ ബിജെപിയുടെ സ്ഥിതി എന്തായി. പരാജയത്തെ മാന്യമായി അംഗീകരിക്കുകയാണു സിപിഎം ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

Your Rating: