Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ–മാലിന്യ സംസ്കരണത്തിന് നിയമനിർമാണം പരിഗണനയിൽ: മന്ത്രി

kt-jaleel-1

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇ–മാലിന്യം റീസൈക്കിൾ (പുനരുൽപാദനം) ചെയ്യുന്നതിനു നിയമനിർമാണം നടത്തുമെന്നു മന്ത്രി കെ.ടി.ജലീൽ. ഇ–മാലിന്യം ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികൾ തന്നെ റീസൈക്കിൾ ചെയ്യണമെന്നാണു വ്യവസ്ഥ. ഇതു കർശനമാക്കാനാണ് ആലോചിക്കുന്നതെന്നു മന്ത്രി നിയമസഭയിൽ പറഞ്ഞു. റീസൈക്ലിങ് പ്ലാന്റുകൾ സ്ഥാപിക്കാൻ സംരംഭകർക്കു ഭൂമി അടക്കമുള്ള സംവിധാനങ്ങൾ സർക്കാർ ലഭ്യമാക്കും. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും വലിയ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ‘പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റുകൾ’ സ്ഥാപിക്കാനും സാങ്കേതിക സഹായം നൽകാനും ക്ലീൻ കേരള കമ്പനിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.

∙ 841 ഗ്രാമ പഞ്ചായത്തുകളിൽ വാർഷിക പദ്ധതിവിഹിതം നിർവഹണ ഘട്ടത്തിലേക്ക് എത്തി. 

∙ മൂന്നു വർഷത്തിനകം അഗതിരഹിത കേരളം കുടുംബശ്രീ വഴി നടപ്പാക്കും. ഇതിനു സർവേയും പദ്ധതി തയാറാക്കലും ഉടൻ ആരംഭിക്കും. 

∙ ഗ്രാമ പഞ്ചായത്തുകൾക്കായി 179 അസി.എൻജിനീയർ തസ്തിക സൃഷ്ടിക്കും. തദ്ദേശ ഭരണ വകുപ്പിനു ചീഫ് എൻജിനീയർ തസ്തിക സൃഷ്ടിക്കുന്നതു പരിഗണനയിലാണ്. 

∙ തദേശ ഭരണ വകുപ്പിനു കീഴിലെ ജീവനക്കാരെ പൊതുസർവീസിൽ കൊണ്ടുവരുന്നതു സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ എൽഎസ്ജി കമ്മിഷനെ ചുതലപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് സ്ഥാപനങ്ങളിൽ അധികമുള്ള 560 ജീവനക്കാരെ കൂടുതൽ ജനസംഖ്യയുള്ളതും ഭൂവിസ്തൃതി കൂടിയതുമായ പഞ്ചായത്തുകളിലേക്കു നിയമിക്കുന്നതു പരിഗണിക്കും. 

∙ തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട നിർമാണചട്ടം വ്യത്യസ്തമായിരിക്കും. കോർപറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും ഗ്രാമപഞ്ചായത്തുകൾക്കും പ്രത്യേകം ചട്ടങ്ങൾ രൂപീകരിക്കും. ഇതിനായി തയാറാക്കിയ കെട്ടിടനിർമാണ ചട്ടങ്ങളുടെ കരട് സർക്കാർ പരിശോധിക്കും. 

related stories