Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വല്ലപ്പുഴയിൽ സിപിഎം–എസ്ഡിപിഐ സംഘർഷം; രണ്ടു പേർക്ക് പരുക്ക്; ഹർത്താലിന് സിപിഎം ആഹ്വാനം

പട്ടാമ്പി∙വല്ലപ്പുഴയിൽ സിപിഎം–എസ്ഡിപിഐ സംഘർഷത്തിനിടെ രണ്ടു പേർക്കു വെട്ടേറ്റു. സംഭവത്തോടനുബന്ധിച്ച് ഇന്ന് വല്ലപ്പുഴയിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു.ഡിവൈഎഫ്ഐ പ്രവർത്തകൻ മേച്ചേരി പണിക്കരുപറമ്പിൽ അബ്ദുൽ റഷീദ് (35), എസ്ഡിപിഐ പ്രവർത്തകൻ ആനക്കോട് വളപ്പിൽ ഷെറീഫ് (24) എന്നിവർക്കാണു വെട്ടേറ്റത്.

വല്ലപ്പുഴ ആനിക്കോട്ടാണു സംഘർഷം. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ സിപിഎം–എസ്ഡിപിഐ പോരു ശക്തമായിരുന്നു. ഇതെത്തുടർന്നാണു സംഘർഷമുണ്ടായതെന്നു പറയുന്നു. ഇരുസംഘവും മാരകായുധങ്ങളുമായാണ് ഏറ്റുമുട്ടിയത്.

വെട്ടേറ്റ രണ്ടുപേരും പെരിന്തൽമണ്ണയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.രണ്ടു പേരുടെയും പരുക്കു ഗുരുതരമല്ല. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.വൻപൊലീസ് സന്നാഹം സ്ഥലത്തുണ്ട്. ഇരുവിഭാഗവും വല്ലപ്പുഴയിൽ വൈകിട്ടു പ്രകടനം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.