Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരങ്ങളിൽ താരമായി സരസ്വതി; താരസമൂഹത്തെ കണ്ടെത്തിയ സംഘത്തിൽ മലയാളിയും

Solar-System ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയ താരസമൂഹം, സരസ്വതി. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് പുറത്തുവിട്ട ചിത്രം. ഇൻസെറ്റിൽ ഡോ. ജോ ജേക്കബ്.

ന്യൂഡൽഹി∙ ഇരുന്നൂറു കോടി സൂര്യന്മാരുടെ ഭാരമുള്ള പടുകൂറ്റൻ താരസമൂഹത്തെ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. 

തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായ ഡോ.ജോ ജേക്കബ് ഉൾപ്പെടുന്ന ഗവേഷക സംഘമാണു ഭൂമിയിൽ നിന്നു 400 കോടി പ്രകാശവർഷം അകലെയുള്ള താരസമൂഹത്തെ കണ്ടെത്തിയത്. പുണെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് (ഐയുസിഎഎ) കേന്ദ്രീകരിച്ചു നടന്ന ഗവേഷണത്തിൽ കണ്ടെത്തിയ പുതിയ നക്ഷത്രക്കൂട്ടത്തിനു സരസ്വതി എന്നു പേരു നൽകി.

പ്രപഞ്ചത്തിൽ ഇതിനകം കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ വസ്തുക്കളിലൊന്നാണു സരസ്വതിയെന്നു ഗവേഷക സംഘം പറയുന്നു. ആയിരം കോടി വർഷമാണ് ഇതിനു കണക്കാക്കുന്ന പ്രായം. 

ഡോ.ജോ ജേക്കബിനൊപ്പം പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ശിശിർ സംഖ്യായൻ, ഐയുസിഎഎയിലെ പ്രതിക് ദബാഡെ, എൻഐടി ജംഷെഡ്പുരിലെ പ്രകാശ് സർക്കാർ എന്നിവരാണു ഭീമൻ നക്ഷത്രസമൂഹത്തെ കണ്ടെത്തിയത്. 

അമേരിക്കൻ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ വിഖ്യാത പ്രസിദ്ധീകരണമായ ദി അസ്ട്രോഫിസിക്കൽ ജേണലിന്റെ പുതിയ ലക്കത്തിൽ ക വിശദവിവരങ്ങളുണ്ട്.