Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനതാദളു(യു)മായി ലയന സാധ്യത തേടി ജ‌െഡിഎസ്

തിരുവനന്തപുരം∙ ജനതാദൾ (യു) പാർട്ടിയുമായി ലയനസാധ്യത തേടണമെന്നു ജനതാദൾ (എസ്) സംസ്ഥാന ഭാരവാഹി യോഗത്തിൽ അഭിപ്രായം. ഇടതുമുന്നണിയിലേക്കു മടങ്ങണമെന്ന വികാരം ജനതാദൾ (യു) സംസ്ഥാന ഘടകത്തിൽ ശക്തമായിരിക്കെയാണു വിവിധ ജില്ലകളിലെ സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ജെഡിഎസ് സംസ്ഥാന ഭാരവാഹി യോഗത്തിൽ ഇത്തരത്തിൽ അഭിപ്രായമുയർന്നത്.

ഇക്കാര്യം പാർട്ടി ദേശീയ നേതൃത്വവുമായി കൂടിയാലോചിച്ചു തീരുമാനിക്കാൻ ധാരണയായി. ഇന്നു പാർട്ടി സംസ്ഥാന കമ്മിറ്റി ചേരും.

related stories