Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മാർട് സിറ്റികൾ: കൊച്ചി തന്നെ രാജ്യത്തെ റാണി

kochi-metro-2017-4

ന്യൂഡൽഹി ∙ രാജ്യത്ത് ആദ്യം പ്രഖ്യാപിച്ച 20 സ്മാർട് സിറ്റികളിൽ കൊച്ചി നാലു ബഹുതല പുരോഗതി സൂചികകളിൽ (മൾട്ടി ഡൈമൻഷണൽ പ്രോസ്പരിറ്റി ഇൻഡെക്സ്) മുന്നിലാണെന്ന് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിനു വേണ്ടി ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ് നടത്തിയ പഠനം വ്യക്തമാക്കുന്നു. എന്നാൽ ഒരു സ്മാർട് സിറ്റി എന്ന നിലയിൽ കൊച്ചി പല വെല്ലുവിളികളും നേരിടുന്നുണ്ടെന്നും ഡോ.അജ്ത് കാളിയത്ത് നടത്തിയ പഠനം പറയുന്നു. രണ്ടാം ഘട്ടമായി 40 സ്മാർട് സിറ്റികളുടെ പഠനംകൂടി ഈ സ്ഥാപനം നടത്തും.

കൊച്ചിക്കു തൊട്ടുപിന്നിൽ ന്യൂഡൽഹിയും പഞ്ചാബിലെ ലുധിയാനയുമാണ് ഈ സൂചികകളിൽ മുന്നിലെത്തിയത്. എംപിഐ എന്നതു സ്മാർട് സിറ്റികളുടെ പ്രവർത്തനം വിലയിരുത്താൻ വേണ്ടി സ്വീകരിച്ച പുതിയൊരു സൂചികയാണ്. പ്രതിഭവന സൗകര്യ സൂചിക (ഹൗസ്ഹോൾഡ് അമിനിറ്റി ഇൻഡെക്സ്), ഭൗതിക, ധനകാര്യ അടിസ്ഥാന വികസന സൂചിക (ഫിസിക്കൽ, ഫിനാൻസ് ഇൻഫ്രാസ്ട്രക്ചർ ഇൻഡെക്സ്), സാമൂഹിക, ആരോഗ്യസൂചിക (സോഷ്യൽ ഹെൽത്ത് ഇൻഡെക്സ്), പൊതു ആസ്തി സൂചിക (കമ്യൂണിറ്റി അസെറ്റ് ഇൻഡെക്സ്) എന്നിവയാണ് ഈ നാലു ഘടകങ്ങൾ. കൊച്ചിക്ക് ഈ നാലു സൂചികകളിലും കൂടി 329.8 എംപിഐ ലഭിച്ചു.

ന്യൂഡൽഹിക്ക് 248.3, ലുധിയാനയ്ക്കു 173.7 എന്നിങ്ങനെയാണു ലഭിച്ചത്. ഇതിൽ പ്രതിഭവന സൗകര്യ സൂചികയിൽ കൊച്ചിയല്ല മുന്നിൽ; ഡൽഹിയാണ്. ഡൽഹിക്കു 147.3 പോയിന്റും കൊച്ചിക്കു 107.8മാണു ലഭിച്ചത്. ഭൗതിക, ധനകാര്യ അടിസ്ഥാന സൂചികയിൽ കൊച്ചി 1186.7 പോയിന്റും സാമൂഹിക ആരോഗ്യ സൂചികയിൽ 18.8 പോയിന്റും പൊതു ആസ്തി സൂചികയിൽ ആറു പോയിന്റും നേടി.

20 സ്മാർട് സിറ്റികളിൽ ഓരോ നഗരത്തിനും ലഭിച്ച എംപിഐ പോയിന്റ് ക്രമത്തിൽ ഇങ്ങനെ: കൊച്ചി (329.8), ന്യൂഡൽഹി (248.3), ലുധിയാന (173.7), ദാവൺഗെരെ (155.1), കോയമ്പത്തൂർ (13.6), ജയ്പുർ (148.1), ചെന്നൈ (146.2), വിശാഖപട്ടണം (146), അഹമ്മദാബാദ് (135.9), പുണെ (132.7), ഭോപ്പാൽ (110.8), സൂറത്ത് (108.8), ഉദയ്പുർ (108.2), ഇൻഡോർ (97.3), ബെൽഗാം (97), ഭുവനേശ്വർ (94.6), ഗുവാഹത്തി (93.5), സോളാപ്പുർ (90.2), കാക്കിനഡ (89.6), ജബൽപുർ (71).

related stories