Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരപ്പിള്ളി: സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് കാനം രാജേന്ദ്രൻ

Kanam Rajendran

തിരുവനന്തപുരം ∙ അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കരുതെന്ന നിലപാടിൽ സിപിഐ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും സർക്കാരിനും ഇതേ നിലപാടാണെന്നാണു കരുതുന്നതെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 

പദ്ധതി നടപ്പാക്കാൻ ഒട്ടേറെ ക്ലിയറൻസുകൾ വേണ്ടതുണ്ട്. സർക്കാരുകൾ മാറി വന്നപ്പോഴെല്ലാം പദ്ധതി വേണമെന്ന നിലപാടാണ് കെഎസ്ഇബി എടുത്തിട്ടുള്ളത്.

നിയമസഭയിൽ പദ്ധതി തുടങ്ങുന്നുവെന്ന മട്ടിലുള്ള മറുപടി വന്നതിനു കാരണം ഇതാകാം. എന്നാൽ, അതിരപ്പിള്ളി പദ്ധതി വേണ്ടെന്ന നിലപാടിൽ സിപിഐയും സർക്കാരും ഉറച്ചുനിൽക്കുന്നുവെന്നും കാനം പറഞ്ഞു.