Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാം: കെ.എം.മാണി

km-mani

കോട്ടയം∙ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുതന്നെ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി എംഎൽഎ. പദ്ധതി ഉപേക്ഷിക്കേണ്ട കാര്യമില്ല. ഉമ്മൻ ചാണ്ടിയും ഇതേ അഭിപ്രായമാണു പറഞ്ഞതെന്നും കെ.എം.മാണി പറഞ്ഞു. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജലവൈദ്യുത പദ്ധതികളാണു കേരളത്തിന് അനുയോജ്യമെന്നു വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎയും അഭിപ്രായപ്പെട്ടു. കാർഷികപ്രശ്നങ്ങളുന്നയിച്ച് 22നു സെക്രട്ടേറിയറ്റ് മാർച്ച് നടത്തുന്നതിനും അടുത്തമാസം 11ന് നിയോജകമണ്ഡലടിസ്ഥാനത്തിൽ സായാഹ്ന ധർണ നടത്തുന്നതിനും തീരുമാനമെടുത്തു.

related stories