Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരപ്പള്ളിയെ എതിർക്കുന്നത് വിവരക്കേട്: എം.എം. മണി

mm-mani

തൊടുപുഴ∙ അതിരപ്പള്ളി പദ്ധതിയെ എതിർക്കുന്നത് വിവരക്കേടുള്ളവരാണെന്നു വൈദ്യുതി മന്ത്രി എം.എം. മണി. പാർട്ടി സെക്രട്ടറിമാരെക്കൊണ്ട് മുഖ്യമന്ത്രിയെയും സർക്കാരിനെയും കുറ്റപ്പെടുത്തിയിട്ട് ഇത് പാർട്ടി നിലപാടല്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചെയ്യുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം എന്റെ മെക്കിട്ടുകയറേണ്ട ആവശ്യമില്ല. സിപിഎമ്മിന്റെ അഭിപ്രായം പറയാൻ ബിനോയ് വിശ്വത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ല –മന്ത്രി പഞ്ഞു. പാരിസ്ഥിതിക പ്രശ്‌നങ്ങൾ പറഞ്ഞ് പദ്ധതി നടപ്പാക്കുന്നത് ഒഴിവാക്കാനാണു ചിലരുടെ നീക്കം.

ഈ പ്രശ്‌നങ്ങൾ പരിഹരിച്ച് പദ്ധതി നടപ്പാക്കുകയാണു വേണ്ടത്. പദ്ധതി നടപ്പായാൽ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകും. പദ്ധതിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് കെഎസ്ഇബിയുടെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.