Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിച്ചു: മന്ത്രി ശൈലജ

KK Shailaja

തിരുവനന്തപുരം ∙ ബാലാവകാശ കമ്മിഷൻ കേസിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിയുടെ മറവിൽ സ്ത്രീയെന്ന പരിഗണന പോലും നൽകാതെ പ്രതിപക്ഷം തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നു മന്ത്രി കെ.കെ.ശൈലജ. നിയമസഭയിൽ സമരം നടത്തിയും സഭയ്ക്കുള്ളിൽ നിരന്തരം അടിയന്തരപ്രമേയം അവതരിപ്പിച്ചും പുറത്തു തെറ്റായ പ്രചാരണങ്ങൾ നടത്തിയുമായിരുന്നു ആക്രമണം. ഡിവിഷൻ ബഞ്ചിൽ അപ്പീൽ‌ നൽകിയിട്ടുണ്ടെന്നും വിധി വരുംവരെ കാത്തിരിക്കാമെന്നും പറഞ്ഞുവെങ്കിലും അത് ഉൾക്കൊണ്ടില്ല.

പ്രതിപക്ഷത്തിന് എതിർക്കാനുള്ള അവകാശമുണ്ട്. അതിനു പരിധിയും നിലവാരവും ഉണ്ടെന്നു മനസ്സിലാക്കണം. യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കാൻ പാടുള്ളൂവെന്നു പാർട്ടി നിർദേശിച്ചിട്ടുണ്ട്. വ്യക്തിപരമായ നേട്ടത്തിനു പൊതുജീവിതത്തെ ഉപയോഗിക്കാത്ത ആളാണു താൻ. എടുത്ത തീരുമാനങ്ങളെല്ലാം ശരിയാണെന്ന് അവകാശപ്പെടുന്നില്ല. മന്ത്രിയായശേഷം ഒരു ദിവസം പോലും വിശ്രമിക്കാതെയാണു ജോലികൾ ചെയ്യുന്നത്. തെറ്റു ചെയ്താൽ ഏതുശിക്ഷയും ഏറ്റുവാങ്ങാം.

സിംഗിൾ ബഞ്ചിന്റെ വിധിയിലെ പരാമർശങ്ങൾ ഏറെ വേദനിപ്പിച്ചുവെങ്കിലും വിധിയെ അംഗീകരിക്കുന്നുവെന്നാണു താൻ പറഞ്ഞത്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജീവ് സദാനന്ദനെ മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹം മികച്ച പ്രവർത്തനമാണു നടത്തുന്നത്. ആരോഗ്യവകുപ്പ് കൂടുതൽ ജനകീയമാകുന്നതു സഹിക്കാത്തതുകൊണ്ടാണു തന്നെ ക്രൂരമായി ആക്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

related stories