Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിയുടെ മകന്റെ ബൈക്കിന്റെ താക്കോൽ ഊരിയ സംഭവം: ഡിവൈഎസ്പി റിപ്പോർട്ട് നൽകി

ചേർത്തല∙ മകന്റെ ബൈക്കിന്റെ താക്കോൽ എസ്ഐ ഊരിയെടുത്തതായ മന്ത്രിയുടെ പരാതിയിൽ ജില്ലാ പൊലീസ് മേധാവിക്കു ഡിവൈഎസ്പി റിപ്പോർട്ട് നൽകി. എസ്ഐയുടെ ഭാഗത്തു വീഴ്ചയുണ്ടായതായാണു സൂചന. ബൈക്കിന്റെ രേഖകൾ എടുക്കുവാൻ താക്കോൽ ആവശ്യപ്പെട്ടിട്ടു കൊടുക്കാതിരുന്നതും താക്കോൽ ഊരിയെടുത്തതും അധികാര ദുർവിനിയോഗമാണെന്നു റിപ്പോർട്ടിലുള്ളതായാണു വിവരം.

എന്നാൽ താക്കോൽ കൊണ്ടുപോയില്ലെന്നും രേഖകൾ ആവശ്യപ്പെടുക മാത്രമാണ് ഉണ്ടായതെന്നുമാണ് അർത്തുങ്കൽ എസ്ഐയുടെ വിശദീകരണം. സംഭവം സംബന്ധിച്ചു സ്പെഷൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

related stories