Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാരുടെ മിനിമം വേതന പാക്കേജ് അനുവദിക്കാനാവില്ല: ഹോസ്പിറ്റൽ അസോസിയേഷൻ

nurse

കോഴിക്കോട്∙ മിനിമം വേജസ് കമ്മിറ്റി നഴ്സുമാർക്കു പ്രഖ്യാപിച്ച മിനിമം വേതന പാക്കേജ് അംഗീകരിക്കാനാവില്ലെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്റ്റീഷനേഴ്സ് ആൻഡ് ഹോസ്പിറ്റൽ അസോസിയേഷൻ. ചെറുകിട ആശുപത്രികൾക്കു താങ്ങാവുന്നതിലുമപ്പുറമാണ് 150 ശതമാനം വരെ വരുന്ന വർധന.

1948ലെ മിനിമം വേജസ് ആക്ട് പ്രകാരം ജീവനക്കാർക്ക് വേതനം നൽകുന്നതിന് എതിരല്ല. നിലവിലെ വേതനത്തിന്റെ 50 ശതമാനം വരെ വർധന നൽകാമെന്ന് സർക്കാരുമായുള്ള ചർച്ചയിൽ തീരുമാനത്തിലെത്തിയതുമാണ്. 17,250 എന്ന തുകയിൽ നിന്ന് മുഖ്യമന്ത്രി ഏകപക്ഷീയമായി മിനിമം 20,000 എന്ന് പ്രഖ്യാപിക്കുകയായിരുന്നു.

മിനിമം വേജസ് ഉപദേശക കൗൺസിൽ കൂടുതൽ ശാസ്ത്രീയവും ന്യായവുമായ വേതന പരിഷ്കരണ പാക്കേജ് കൊണ്ടുവന്നാലേ പ്രശ്നം പരിഹരിക്കപ്പെടുകയുള്ളൂവെന്ന് പ്രസിഡന്റ് ഡോ. സി.എം.അബൂബക്കർ, ഡോ. ഹംസ തയ്യിൽ എന്നിവർ പറഞ്ഞു.