Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാ മതങ്ങളുടെയും നിർബന്ധിത പരിവർത്തന കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെടും: ദേശീയ വനിതാ കമ്മിഷൻ

rekha-sharma രേഖ ശർമ

കോഴിക്കോട് ∙ കേരളത്തിലെ എല്ലാ മത വിഭാഗങ്ങളുടെയും നിർബന്ധിത മതപരിവർത്തന കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനു റിപ്പോർട്ടു നൽകുമെന്ന് ദേശീയ വനിതാ കമ്മിഷൻ ആക്ടിങ് ചെയർപേഴ്സൻ രേഖ ശർമ. റിപ്പോർട്ടിന്റെ കോപ്പി സംസ്ഥാന സർക്കാരിനും നൽകും. കേരളത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെയുള്ള സ്ത്രീകളെ ബ്ലാക്ക്മെയിലിങ്ങിലൂടെയും മറ്റും നിർബന്ധിതമായി മതംമാറ്റുന്ന ഗുരുതരമായ സ്ഥിതിയാണുള്ളതെന്ന് കോഴിക്കോട്ട് നടന്ന സിറ്റിങ്ങിനു ശേഷം അവർ പറഞ്ഞു.

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനിടയിൽ നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണ് എല്ലാ മതവിഭാഗങ്ങളിൽ നിന്നും ദേശീയ വനിതാ കമ്മിഷനു ലഭിച്ചിരിക്കുന്നത്. ഈ പരാതികളുടെ അടിസ്ഥാനത്തിൽ ഇന്നു തിരുവനന്തപുരത്ത് സംസ്ഥാന പൊലീസ് മേധാവിയെ കണ്ട് ഈ വിഷയം ചർച്ച ചെയ്യും. ഇന്നു രാവിലെ ഏഴ് മുതൽ എട്ടര വരെ തിരുവനന്തപുരം തൈക്കാട് ഗെസ്റ്റ്ഹൗസിൽ പരാതിക്കാർക്ക് ദേശീയ വനിതാ കമ്മിഷനു പരാതി നൽകാം.

കേരളത്തെ മനസ്സിലാക്കാതെയാണ് ദേശീയ വനിതാ കമ്മിഷന്റെ അഭിപ്രായപ്രകടനമെന്ന സംസ്ഥാന വനിതാ കമ്മിഷന്റെ അഭിപ്രായത്തെ, അതവരുടെ രാഷ്ട്രീയ പ്രചാരണമാണെന്നായിരുന്നു രേഖ ശർമയുടെ മറുപടി. 

related stories