ഉദയംപേരൂർ സൂനഹദോസ്: കൊച്ചിയിൽ ദേശീയ സെമിനാർ

കൊച്ചി ∙ ‘ഉദയംപേരൂർ സൂനഹദോസ്–ഇന്ത്യൻ നവോത്ഥാനത്തിന് ഒരാമുഖം’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ 10, 11 തീയതികളിൽ. 10നു രാവിലെ 11ന് കച്ചേരിപ്പടി ആശിർഭവനിൽ കേരള ഹിസ്റ്ററി അസോസിയേഷൻ പ്രസിഡന്റ് കെ.എൽ. മോഹനവർമ ഉദ്ഘാടനം ചെയ്യും.

ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിക്കും. ഗോവ ആർച്ച്ബിഷപ് ഡോ. ഫിലിപ് നേരി ഫെറാവോ പ്രസംഗിക്കും.കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി), ഹെറിറ്റേജ് കമ്മിഷൻ, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ, ജോൺ ഓച്ചന്തുരുത്ത് മെമ്മോറിയൽ അക്കാദമി ഓഫ് ഹിസ്റ്ററി എന്നിവ ചേർന്നാണു സെമിനാർ സംഘടിപ്പിക്കുന്നത്.

തൊട്ടുകൂടായ്മ അവസാനിപ്പിക്കുന്നതിലും കുടുംബസ്വത്തി‍ൽ പെൺമക്കൾക്കു തുല്യഅവകാശം ഉറപ്പാക്കുന്നതിലും 418 വർഷംമുൻപ് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന സൂനഹദോസ് വിളിച്ചുകൂട്ടിയ പോർച്ചുഗീസ് ഗവർണറും ഗോവ ആർച്ച്ബിഷപ്പും ആയിരുന്ന അലക്സിസ് ഡി മെനസിസിന്റെ 400–ാം ചരമവാർഷിക ആചരണത്തിന്റെ ഭാഗമായാണു സെമിനാർ. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്    ഇരുന്നൂറിൽപരം  പ്രതിനിധികൾ പങ്കെടുക്കുമെന്ന് ആർച്ച്ബിഷപ്പുമാരായ ഡോ. എം. സൂസപാക്യം, ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എന്നിവർ പറഞ്ഞു. 

സമാപന സമ്മേളനം 11ന് വൈകിട്ട് 4.30ന് കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ അധ്യക്ഷതയിൽ ചേരും.