Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർഥസാരഥി ക്ഷേത്രം: മലബാർ ക്ഷേത്രരക്ഷാ സമിതി മാർച്ച് നാളെ

കോഴിക്കോട് ∙ ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം ഭക്തർക്കു വിട്ടുനൽകണമെന്നാവശ്യപ്പെട്ടു മലബാർ ക്ഷേത്രരക്ഷാ സമിതിയുടെ നേതൃത്വത്തിൽ മലബാർ ദേവസ്വം ബോർഡ് ഓഫിസിലേക്കു നാളെ രാവിലെ 10.30നു മാർച്ച് നടത്തും. മാർച്ച് ശബരിമല അയ്യപ്പസേവാ സമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യുമെന്നു മലബാർ ക്ഷേത്ര രക്ഷാസമിതി സെക്രട്ടറി പി.വി. മുരളീധരൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു എന്നിവർ അറിയിച്ചു.