Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകീർത്തികരമായ പരാമർശം: മന്ത്രി മണിക്കെതിരെ പരാതി

M M Mani

കാസർകോട്∙ മന്ത്രി എം.എം.മണി സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ഹിന്ദു ഐക്യവേദിയുടെ പരാതി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനെയും ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയെയും പേരെടുത്ത് ആക്ഷേപിച്ച മണി നടത്തിയത് സ്ത്രീവിരുദ്ധ പരാമർശമാണെന്നും പരാതിയിൽ പറയുന്നു.

സിപിഎം കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പൊതുയോഗത്തിലെ പരാമർശമാണു പരാതിക്ക് ആധാരം. എം.എം.മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ജില്ല ജനറൽ സെക്രട്ടറി ടി.വി.ഷിബിനാണ് ജില്ല പൊലീസ് മേധാവി കെ.ജി.സൈമണിനു പരാതി നൽകിയത്.

അശ്ലീലച്ചുവയോടെയാണ് മന്ത്രി സംസാരിച്ചതെന്നും ഇതു സ്ത്രീത്വത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു. അതേസമയം, മന്ത്രിക്കെതിരായ പരാതിയിൽ പൊലീസ് ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. പരാതിയിൽ അന്വേഷണം നടത്താൻ മതിയായ തെളിവുകളില്ലെന്നാണ് പൊലീസിന്റെ നിലപാട്.