Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധികാരത്തിലെത്താൻ ആരുമായും സഹകരിക്കും: തുഷാർ വെള്ളാപ്പള്ളി

thushar-vellappally

കോഴിക്കോട് ∙ അധികാരത്തിലെത്താൻ ആരുമായും സഹകരിക്കുമെന്ന് ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എൽഡിഎഫിനോടും യുഡിഎഫിനോടും വിരോധമില്ല. ബിജെപിയോടുള്ള പ്രശ്‌നം തീർന്നിട്ടില്ല. എൻഡിഎ എന്തു സ്ഥാനം തന്നാലും സ്വീകരിക്കേണ്ടെന്ന നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ എൻഡിഎ ഇല്ല, ബിജെപി മാത്രമാണുള്ളതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആലപ്പുഴയിൽ പറഞ്ഞു. അധികാരത്തിൽ പങ്കാളിത്തം നൽകുന്നില്ല. ബിഡിജെഎസിനെ തനിക്കു തടയാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

related stories