Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.പി. രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

KP Ramanunni

ന്യൂഡൽഹി∙ മലയാളത്തിലെ മികച്ച കൃതിക്കുള്ള ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനു കെ.പി.രാമനുണ്ണിയുടെ നോവൽ ‘ദൈവത്തിന്റെ പുസ്തകം’ അർഹമായി. ഒരു ലക്ഷം രൂപയുടെ പുരസ്കാരം ഫെബ്രുവരി 12നു ഡൽഹിയിൽ നൽകും.

മുഹമ്മദ് നബിയുടെയും ശ്രീകൃഷ്ണന്റെയും ജീവിതം ആസ്പദമാക്കി മതസൗഹാർദത്തിന്റെ കഥയാണു ദൈവത്തിന്റെ പുസ്തകം പറയുന്നത്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ അവാർഡ്, ഭാരതീയ ഭാഷാ പരിഷത്ത് അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

സൂഫി പറഞ്ഞ കഥ, ജീവിതത്തിന്റെ പുസ്തകം, ജാതി ചോദിക്കുക, പുരുഷ വിലാപം, വേണ്ടപ്പെട്ടവന്റെ കുരിശ്, ചരമവാർഷികം എന്നിവയാണു ശ്രദ്ധേയമായ മറ്റു കൃതികൾ. മലപ്പുറം പൊന്നാനി സ്വദേശിയായ രാമനുണ്ണി കോഴിക്കോട് പൂവാട്ടുപറമ്പിലാണു താമസം. ഭാര്യ: രാജി. മകൾ: ശ്രീദേവി (സിംഗപ്പൂർ).

related stories