പി. ശ്രീരാമകൃഷ്ണനെതിരെ സമൂഹമാധ്യമത്തിൽ പ്രചാരണം: യുവാവ് അറസ്റ്റിൽ

പൊന്നാനി∙ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമത്തിൽ പ്രചാരണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കൽ സ്വദേശി കുഞ്ഞിരായിൻ കുട്ടിക്കാനകം അൽമീ(32)നെ ആണ് പൊന്നാനി എസ്ഐ കെ.നൗഫൽ അറസ്റ്റ് ചെയ്തത്.

ഓഖി ചുഴലിക്കാറ്റ് പൊന്നാനി തീരത്ത് നാശം വിതച്ചതിനെത്തുടർന്നുണ്ടായ സാഹചര്യങ്ങളിൽ സ്പീക്കർ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്തതിനെതിരെ അശ്ലീല ചുവയുള്ള സംഭാഷണങ്ങൾ സമൂഹ മാധ്യമത്തിലൂടെ ഇയാൾ പ്രചരിപ്പിച്ചുവെന്നാണ് കേസ്. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരൻ നായരാണ് പൊന്നാനി സിഐ സണ്ണി ചാക്കോയ്ക്ക് പരാതി നൽകിയിരുന്നത്. പ്രതിയെ കോടതി ജാമ്യത്തിൽ വിട്ടയച്ചു.