Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യേശുദാസിന്റെ ഗുരുവായൂർ ക്ഷേത്ര പ്രവേശനം: സത്യഗ്രഹം നടത്തി

ഗുരുവായൂർ ∙ ഗാനഗന്ധർവൻ യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടു പരിസ്ഥിതി പ്രവർത്തകനും ഏകതാ പരിഷത് സംസ്ഥാന കമ്മിറ്റിയംഗവും മദ്യനിരോധന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറിയുമായ പപ്പൻ കന്നാട്ടി പുതുവർഷ പുലരിയിൽ മഞ്ജുളാലിനു സമീപം നിരാഹാര സത്യഗ്രഹം നടത്തി.

ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സമര നേതാക്കളായിരുന്ന കെ.കേളപ്പന്റെ കൊയിലാണ്ടി മുചുകുന്നിലെ ജന്മഗൃഹത്തിലും എകെജിയുടെ കണ്ണൂർ പയ്യാമ്പലം കടപ്പുറത്തെ സ്മൃതിമണ്ഡപത്തിലും പുഷ്പാർച്ചന നടത്തിയ ശേഷമാണു ഗുരുവായൂരിലെത്തി സത്യഗ്രഹം നടത്തിയത്. മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മദ്യനിരോധന സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് സി.ചന്തുക്കുട്ടി അധ്യക്ഷനായി.

ഏകതാ പരിഷത് സംസ്ഥാന കോ–ഓർഡിനേറ്റർ പവിത്രൻ തില്ലങ്കരി, മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി സാജൻ തൃശൂർ, ഇയ്യച്ചേരി പത്മിനി, ദേവരാജ് കന്നാട്ടി, വി.കെ.ദാമോദരൻ, ഒ.കരുണാകരൻ, വി.കെ.രാധകൃഷ്ണൻ നമ്പ്യാർ, കെ.എ.ഗോവിന്ദൻ, വെളിപാലത്ത് ബാലൻ എന്നിവർ പ്രസംഗിച്ചു. സമാപന യോഗത്തിൽ ജവാൻ പുനത്തിൽ അധ്യക്ഷനായി. നടുക്കണ്ടി ബാലൻ, രമേശ് മേത്തല എന്നിവർ പ്രസംഗിച്ചു.