Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്ക് മോഷണം: പൾസർ സുനിയെ ചേർത്തല കോടതിയിൽ ഹാജരാക്കി

pulsar-suni (ഫയൽ ചിത്രം)

ചേർത്തല ∙ യുവനടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിനെ (പൾസർ സുനി) മറ്റൊരു കേസിന്റെ അവധിക്കു ചേർത്തല കോടതിയിൽ ഹാജരാക്കി. 2012ൽ അരൂരിൽ നിന്നു ബൈക്ക് മോഷ്ടിച്ച കേസിലെ ഒന്നാം പ്രതിയായ സുനിയെ ഇന്നലെ രാവിലെയാണു ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. കേസിൽ ഇന്നലെ സാക്ഷി വിസ്താരം പൂർത്തിയായി. തുടർന്നു കേസ് 18ലേക്കു മാറ്റി. ഇയാൾ യുവനടിയെ ഉപദ്രവിച്ച കേസിൽ റിമാൻഡിലാണിപ്പോൾ.